Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fitness Check

Idukki

ഇ​ടു​ക്കി താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

ചെ​റു​തോ​ണി: സ്കൂ​ൾ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​വ​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​താ​യി ഇ​ടു​ക്കി ആ​ർ​ടി​ഒ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 20നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും സ്കൂ​ൾ ബ​സ് ആ​യ​മാ​ർ​ക്കും പ്രത്യേ​ക പ​രി​ശീ​ല​ന ക്ലാ​സും നൽകി.

ക​ഞ്ഞി​ക്കു​ഴി, പു​ളി​യ​ന്മ​ല, ക​ട്ട​പ്പ​ന, രാ​ജ​മു​ടി, പാ​റ​ത്തോ​ട് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 212 സ്‌കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 25 വാ​ഹ​ന​ങ്ങ​ൾ​ക്ക് ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി. കു​റ​വു​ക​ൾ പ​രി​ഹ​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന മു​റ​യ്ക്ക് അ​വ​യ്ക്ക് ഫി​റ്റ്ന​സ് ന​ല്കും. ഫി​റ്റ്ന​സ് നേ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യിച്ചു.

അ​ധ്യ​യ​ന വ​ർ​ഷം മു​ഴു​വ​ൻ നി​ര​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ടു​ക്കി ആ​ർ​ടി​ഒ പി.​എം. ഷെ​ബീ​ർ, ജോ​യി​ന്‍റ് ആ​ടി​ഒ പി.​എ. സ​മീ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ ജി​ൻ​സ് ജോ​ർ​ജ്, എ​ൽ​ദോ​സ് വ​ർ​ഗീ​സ്, എ​എം​വി​ഐ​മാ​രാ​യ നി​ബു ജോ​ൺ, സ​മി​യു​ള്ള, മുര​ളീ​ധ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ സ്‌​കൂ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up